Tuesday, October 6, 2026

വീണക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Date:

തിരുവനന്തപുരം : സിഎംആർഎൽ – എക്സാലോജിക് ഇഡി അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി. ഈ മാസം 29ന് ഹാജരാകണം എന്നാണ് നിർദ്ദേശം. പരിശോധനകളില്‍ എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ  അവധി ബുധനാഴ്ച അവസാനിച്ചു. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമെ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്.

താൽക്കാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവിൽ ഇഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ രണ്ട് അക്കൗണ്ടും എക്‌സാലോചിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടും. അതേസമയം, വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച ഇഡിയ്ക്ക് സിഎംആർഎല്ലുമായുള്ള ഇടപാടിന്റെ രേഖകൾ ഒന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും സുപ്രധാന രേഖകൾ വീണ അന്വേഷണ ഏജൻസിയിൽ നിന്ന് മറച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ലോക്കർ തുറന്നത്.

Share post:

Popular

More like this
Related

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...

മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച്  അനിശ്ചിതകാല സമരം തുടർന്ന് കേരള...

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...

കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...