Tuesday, October 20, 2026

വിഴിഞ്ഞം ഓഹരി കൈമാറ്റ നീക്കം: വാർത്തകളിലൂടെയാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത് വിശ്വാസ്യയോഗ്യമല്ല; സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കണം : സിപിഎം

Date:

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ എം എസ് സി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന്റെ ഓഹരികൾ കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുള്ള രേഖയും പുറത്തുവന്നിട്ടുണ്ട്.

‘തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയിൽ നിലനിർത്തുന്നതിനുള്ള നടപടി ഉണ്ടാകണം. 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈമാറണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. എന്നാൽ, ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരികൾ കൈമാറ്റം നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്.’ പ്രസ്താവനയിൽ പറയുന്നു.

‘ഇത് യാഥാർത്ഥ്യമാകുന്നതോടെ തുറമുഖം പൂർണ്ണമായി എം എസ് സിയുടെ കപ്പലുകൾക്ക് മാത്രമായി നീക്കിവയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ് ഷിപ്പിങ് കമ്പനികൾക്ക് പ്രവേശനം ലഭിച്ചില്ലെങ്കിൽ അത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തെ തന്നെ ഹനിക്കുന്ന സ്ഥിതിയുണ്ടാകും.’ പ്രസ്താവനയിൽ സിപിഎം വ്യക്തമാക്കി.

‘വാർത്തകളിലൂടെ മാത്രമാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. കരാർ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തിയുള്ള നടപടികൾ സ്വീകരിക്കാൻ
സർക്കാർ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്വം നിർവഹിക്കാതെ ഉരുണ്ട് കളിക്കുന്ന നിലപാട് കേരളത്തിന്റെ താൽപര്യങ്ങളെ തകർക്കുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Share post:

Popular

More like this
Related

‘സെൻസസ് നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുന്നതിന് ഇടപെടണം’- രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി

ന്യൂഡൽഹി : സെൻസസ് നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) രംഗത്ത്. ഭേദഗതി...

ഒടുവിൽ വഴങ്ങി, വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിനും പ്രാതിനിധ്യം; തൊടിയൂർ മുഹമ്മദ് കുഞ്ഞി പുറത്തുപോകും

കോഴിക്കോട് : പ്രതിഷേധം ശക്തമാകവെ കാന്തപുരം വിഭാഗത്തിനും കേരള വഖഫ് ബോർഡിൽ...

‘സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത്’ – അഭിഭാഷക രത്ന സിങ്

ന്യൂഡൽഹി : സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച വിധി കോടതിയിൽ ചോദ്യം...

റെയിൽവെ പ്ലാറ്റ്ഫോമിലും ട്രെയിനിലും ഫോൺ ലൌഡ് സ്പീക്കറിൽ ഇട്ടാൽ 1000 രൂപ പിഴ; ആവർത്തിച്ചാൽ 6 മാസം ജയിൽ വാസവും 5000 രൂപ പിഴയും

കൊച്ചി : ട്രെയിനുകളിലും റെയിൽവെ പ്ലാറ്റ്ഫോം അടക്കമുള്ള പരിസരങ്ങളിലും മൊബൈൽ ഫോണുകൾ...