Monday, September 21, 2026

വയനാട് ദുരന്തം: ധനസഹായവുമായി ചിരഞ്ജീവിയും റാം ചരണും ; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു കോടി

Date:

ഹൈദരാബാദ്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്ക് ധനസഹായവുമായി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും റാം ചരണും. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങൾ സംഭാവന ചെയ്തത്. ചിരഞ്ജീവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

‘കേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിനു പേരുടെ വിയോഗത്തിൽ അതീവമായി ദുഃഖിക്കുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു’-  ഇങ്ങനെയാണ് ചിരഞ്ജീവി എക്സില്‍ കുറിച്ചത്. 

മലയാളം തമിഴ് തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് വയനാടിന് കൈത്താങ്ങായി നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയത്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം അല്ലു അർജുൻ 25 ലക്ഷം രൂപയും നടി രശ്‌മിക മന്ദാന 10 ലക്ഷം രൂപയും നൽകിയിരുന്നു. തമിഴ് താരങ്ങളായ സൂര്യയും, ജ്യോതികയും, കാർത്തിയും, വിക്രവുമെല്ലാം വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് സഹായം നൽകിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...