Monday, September 21, 2026

വയനാട് പുന:രധിവാസം : എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകി ഹൈക്കോടതി

Date:

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ പുന:രധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാർ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കണം. നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഈ മാസം 27-ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് സാർക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.

എസ്‌റ്റേറ്റിനുള്ള നഷ്ടപരിഹാരത്തുകയായി സര്‍ക്കാര്‍ 26 കോടി രൂപയാണ് നിശ്ചയിച്ചത്. ആ തുക ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെയ്ക്കാമെന്ന് സര്‍ക്കാര്‍ സമ്മതമറിയിച്ചു. എന്നാൽ, നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് എന്നതുകൊണ്ട് തന്നെ ഇനി നഷ്ടപരിഹാരത്തുക സംബന്ധിച്ച മാനദണ്ഡം കോടതിയെ അറിയിച്ചാൽ മതി.

ഇതോടൊപ്പം, ഹാരിസണ്‍ എസ്‌റ്റേറ്റ് തൽക്കാലത്തേക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ കോടതിയെ  അറിയിച്ചു. ഇനി ഹാരിസണ്‍ ഭൂമി ഏറ്റെടുക്കേണ്ടിവന്നാല്‍ അത് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമെ ചെയ്യൂവെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...