Wednesday, April 29, 2026

വയനാട് ദുരന്തം: ചാലിയാർ മേഖലയിൽ നാളെയും തിരച്ചിൽ തുടരും, കടാവര്‍ നായകളും എത്തും; 118 പേർ ഇപ്പോഴും കാണാമറയത്ത്

Date:

മലപ്പുറം: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. മലപ്പുറം കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ
നിര്‍ദ്ദേശം. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തില്‍ കുറ്റമറ്റ വിധത്തിലാണ് തിരച്ചില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ ഉള്‍പ്പെട്ട 118 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ (Sand Bed) കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതലായും തിരച്ചില്‍ നടത്തുക. ഉള്‍വനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കടാവര്‍ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍ പാറ വരെയുള്ള ഭാഗത്താണ് കൂടുതല്‍ തിരച്ചില്‍ ആവശ്യമുള്ളത്.

ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂർ മേഖലയില്‍ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെ, പനങ്കയം മുതല്‍ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതല്‍ ചാലിയാര്‍ മുക്ക് വരെ, ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതല്‍ പരപ്പന്‍പാറ വരെ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആധാർ വിവരങ്ങൾ ഇനി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം; തിരിച്ചറിയൽ തെളിവായി ഉപയോഗിക്കാം

ന്യൂഡൽഹി : ആധാർ വിവരങ്ങൾ ഇനി ഗൂഗിൾഅക്കൗണ്ടുമായി ബന്ധിപ്പിക്കാം. ആധാർ-പാൻ കാർഡ് ലിങ്കിംഗ്...

ഇന്ധനവിലയിൽ ചിറക് കിതച്ച് വിമാനങ്ങൾ ; സർവ്വീസുകൾ നിർത്തിവെക്കേണ്ട അവസ്ഥയെന്ന് കമ്പനികൾ

(Photo Courtesy : X) ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ഇന്ധനവില...

എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് ; ആര് വാഴും, ആര് വീഴും!

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ ദിനമായ മെയ് 4 ന്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസം അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതൽ...