Monday, September 21, 2026

ആലുവയില്‍ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് പിടിയില്‍; മൃതദേഹം വിഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു

Date:

കൊച്ചി: ആലുവ നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്ത് അറസ്റ്റിൽ. യുവതിയുടെ കഴുത്തില്‍ ഷോള്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സംഭവത്തിൽ, നേര്യമംഗലം സ്വദേശി ബിനുവിനെയാണ് ആലുവ പോലീസ് കസ്റ്റഡിയിലെടുത്തത്. വാക്കുതർക്കത്തെ തുടർന്ന് ബിനു അഖിലയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായും തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

കൊലപാതക ശേഷം യുവാവ് തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് അഖിലയുടെ മൃതദേഹം കാണിച്ചുകൊടുത്തു. സുഹൃത്തുക്കളാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും മുൻപും ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...