Sunday, August 30, 2026

സംവിധായകൻ ഷാഫി വെൻ്റിലേറ്ററിൽ തുടരുന്നു; ഗുരുതരാവസ്ഥയിലെന്ന്  ബി ഉണ്ണികൃഷ്ണൻ

Date:

കൊച്ചി : സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥയിലാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ നിന്ന് ഷാഫിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  ബി ഉണ്ണികൃഷ്ണൻ. ആശുപത്രിയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാദ്ധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

വെന്‍റിലേറ്ററിൽ തുടരുന്ന ഷാഫിയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയില്ല. എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നൽകിവരുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. 

കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. കൊച്ചി ആസ്റ്റര്‍  മെഡിസിറ്റി ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.

മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സെഞ്ച്വറിയ്ക്കരികെ സവാള!; വില നിയന്ത്രിക്കാൻ കേരളത്തിലേക്ക് സവാള എത്തിക്കുമെന്ന് കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് സവാള വില സെഞ്ച്വറിയ്ക്ക് അരികിലാണ്. ചില്ലറ മാർക്കറ്റിൽ...

സ്ത്രീകളെക്കുറിച്ചുള്ള സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ശൈലജ

കണ്ണൂര്‍ : സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തലസ്ഥാന നഗരിയിൽ ഞായറും തിങ്കളും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 ഞായർ...