Tuesday, November 3, 2026

മുൻ ഭാര്യയ്ക്ക് മാസം നാല് ലക്ഷം രൂപ ജീവനാംശം നൽകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് കോടതി

Date:

കൊൽക്കത്ത:  ഇന്ത്യൻ പേസർ മുഹമ്മദ് ഷമി മുൻ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ജസ്റ്റിസ് അജോയ് കുമാർ മുഖർജി പുറപ്പെടുവിച്ച ഉത്തരവിൽ ജഹാന്റെ വ്യക്തിഗത ജീവനാംശത്തിനായി പ്രതിമാസം 1.5 ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത മകളുടെ പരിചരണത്തിനും ചെലവുകൾക്കുമായി 2.5 ലക്ഷം രൂപയും ഷമി നൽകണമെന്ന് നിർദ്ദേശിച്ചു.

2018-ൽ കൊൽക്കത്തയിലെ അലിപൂർ കോടതി ഷമിക്ക് പ്രതിമാസം 50,000 രൂപയും മകളുടെ ചെലവുകൾക്കായി 80,000 രൂപയും നൽകണമെന്നാണ് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ജഹാൻ നൽകിയ അപ്പീലിനെ തുടർന്നാണ് ഹൈക്കോടതി വിധി. ഷമിയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഉയർന്ന ജീവനാംശതുക നൽകാമെന്ന് ജഹാന്റെ നിയമോപദേഷ്ടാവ് അപ്പീലിൽ വാദിച്ചു. 2021 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ പ്രകാരം, ഷമിയുടെ വാർഷിക വരുമാനം ഏകദേശം 7.19 കോടി രൂപയായിരുന്നു, അതായത് പ്രതിമാസം ഏകദേശം 60 ലക്ഷം രൂപ. മകൾക്കുള്ള ചെലവുകൾ ഉൾപ്പെടെ തന്റെ മൊത്തം പ്രതിമാസ ചെലവുകൾ 6 ലക്ഷം രൂപ കവിഞ്ഞതായി ജഹാന്റെ നിയമോപദേഷ്ടാവിൻ്റെ വിശദാംശങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി  ഹർജിയിൽ അനുകൂലമായി വിധി പറഞ്ഞത്. 

ഷമിയുടെ ഗണ്യമായ വരുമാനവും ജഹാൻ പുനർവിവാഹം കഴിച്ചിട്ടില്ലെന്നും മകളോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്നുവെന്നും കണക്കിലെടുക്കുമ്പോൾ മുൻ വിധിയിൽ തിരുത്തലുകൾ ആവശ്യമാണെന്ന് പുതുക്കിയ ഉത്തരവിൽ കോടതി പറയുന്നു. മകളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ഭാവി ആവശ്യങ്ങൾക്കോ ​​ഷമിക്ക് സ്വമേധയാ അധിക തുക സംഭാവന ചെയ്യാമെന്നും കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ മോഡലും ചിയർ ലീഡറുമായ ഹസിൻ ജഹാനെ 2014 ൽ ആണ് മുഹമ്മദ് ഷമി വിവാഹം കഴിച്ചത്. 2015 ൽ ഇവർക്ക്  ഒരു മകൾ പിറന്നു. ശേഷം 2018 ലാണ് ജഹാൻ ഷമിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ഒത്തുകളി എന്നീ കുറ്റങ്ങൾ ആരോപിച്ച് കേസ് ഫയൽ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...