Wednesday, September 30, 2026

അമേരിക്ക-ഇറാൻ സമാധാന കരാർ ഇസ്രായേലിന് പാഴ്‌വാക്ക്!; ലെബനനിൽ വീണ്ടും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു

Date:

(Photo Courtesy : X)

ടെഹ്റാൻ : അമേരിക്ക – ഇറാൻ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ വിവിധ ഇടങ്ങളിൽ രാത്രി വൈകിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട ഇസ്രയേൽ സൈന്യം, ഇപ്പോഴും തുടരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

വ്യാഴാഴ്ച ഫ്രാൻസിലെ വേഴ്സായിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച ചരിത്രപരമായ ധാരണാപത്രത്തിന് ശേഷം ഇസ്രായേൽ നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ഇറാനെതിരെയുള്ളതും ലെബനൻ, ഹിസ്ബുള്ള, ഇസ്രായേൽ എന്നിവയുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലും  സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നതും നാലു മാസത്തെ സംഘർഷം അവസാനിപ്പിക്കാൻ ഒപ്പുവെച്ച ധാരണാപത്രത്തിൽ വ്യക്തമാക്കിയതും.

അതേസമയം, തെക്കൻ ലെബനനിലെ ഇറാന്റെ യുദ്ധമുഖത്തുള്ള ഹിസ്ബുള്ള തീവ്രവാദികളെയും അവരുടെ താവളങ്ങളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ വാദം. ഇറാൻ പിന്തുണയുള്ള സംഘം ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതിന് മറുപടിയായാണ് ആക്രമണങ്ങൾ നടത്തിയതെന്നും ഇസ്രായേൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Share post:

Popular

More like this
Related

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ...

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...