Saturday, July 11, 2026

ബജറ്റ് : ‘മിഷൻ സമുദ്ര’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ ; ‘അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ തുറമുഖ നഗരമാക്കും’

Date:

തിരുവന്തപുരം : കേരളത്തെ വരുന്ന അ‍ഞ്ചുവർഷത്തിനുള്ളിൽ ഒരു തുറമുഖ നഗരമായി വിഭാവനം ചെയ്തുകൊണ്ട് വൻകിട വികസന പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻസിറ്റ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ അനന്തമായ സാദ്ധ്യതകൾ പൂർണ്ണമായും സംയോജിപ്പിച്ചാകും ഈ പദ്ധതി നടപ്പിലാക്കുകയെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്ത് റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻ ഫീൽഡ് സിറ്റി എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ശക്തമായ ഒരു മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നുമാണ് പ്രഖ്യാപനം.

വിഴിഞ്ഞം ട്രാൻഷിപ്പ്മെന്റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാത, വിഴിഞ്ഞം – നാവായിക്കുളം ഔട്ട് റിങ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലം ഏറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗത്തിൽ നടപ്പിലാക്കും.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റുമായി പ്രത്യേക നിർമ്മാണ മേഖലകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കുന്നതാണ്. ആഗോള ഷിപ്പിങ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം കൃത്യമായി പ്രയോജനപ്പെടുത്തി ഗ്രീൻ ബങ്കറിങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദർഷിപ് നിർമ്മാണം, അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി പുതിയ കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും; ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഗവൺമെന്റ് ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പ്രത്യേക സംവരണം നൽകുമെന്നും മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് ഗവൺമെന്റിന്റെ ആദ്യ ബജറ്റ് അവതരണമാണ് നിയമസഭയിൽ നടക്കുന്നത്. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശനാണ് സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ വിവരിച്ചുകൊണ്ട് ഗവൺമെന്റ് മുൻപ് പുറത്തിറക്കിയ ധനകാര്യ ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിന് തുടക്കം കുറിച്ചത്. അടുത്ത 5 വർഷക്കാലം സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ വ്യക്തമായ ദിശാസൂചികയായിരിക്കും യുഡ‍ിഎഫ് സർക്കാരിന്റെ ഈ ബജറ്റെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Share post:

Popular

More like this
Related

ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി  തദ്ദേശസ്ഥാപനങ്ങൾ!

തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ...

അനസ്തേഷ്യ പിഴവ്; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ...

കള്ളാടി മണ്ണിടിച്ചിൽ:  നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യണമെന്ന്  സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും...

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽ നിൽക്കെ...