Wednesday, June 10, 2026

കാലാവസ്ഥ മുന്നറിയിപ്പിൽ കാലാനുസൃത മാറ്റം വേണമെന്ന്​ മുഖ്യമന്ത്രി

Date:

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വേ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും അ​തി​തീ​വ്ര മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. അ​തി​തീ​വ്ര മ​ഴ പ​ല​പ്പോ​ഴും മു​ന്‍കൂ​ട്ടി പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നി​ല്ല. പൊ​തു​വാ​യ ആ​ഗോ​ള ഡാ​റ്റാ​ബേ​സും മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ശ​രാ​ശ​രി മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്

എ​ന്നാ​ല്‍ പൊ​ടു​ന്ന​നെ അ​തി​തീ​വ്ര​മാ​യ മ​ഴ പെ​യ്യു​ക​യാ​ണ്. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ദു​ര​ന്ത​ത്തി​ന്‍റെ മൂ​ല​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും അ​ത്ത​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ന​യ​പ​ര​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും സ​മ​ഗ്ര​മാ​യി​ത്ത​ന്നെ വേ​ണ്ട​തു​ണ്ട്. തീ​വ്ര മ​ഴ​യു​ടെ പ്ര​വ​ച​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ കേ​ര​ള​ത്തി​ന​നു​സൃ​ത​മാ​യ മോ​ഡ​ല്‍ പാ​രാ​മീ​റ്റേ​ഴ്സ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​ഠ​ന​കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...