Monday, November 2, 2026

ജലന്ധർ ഉപതെരഞ്ഞെടുപ്പ്: എ.എ.പിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാവ് തോറ്റു; മറിച്ചെത്തിയ മൊഹീന്ദർ ഭഗതിന് വിജയം

Date:

ജലന്ധർ: പഞ്ചാബിലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എ.എ.പി നേതാവ് മൊഹീന്ദർ ഭഗത് 37,375 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പിയുടെ ശീതൾ അംഗുരൽ, കോൺഗ്രസിന്‍റെ സുരീന്ദർ കൗർ എന്നിവരെ പിന്നിലാക്കിയാണ് 64 കാരനായ ഭഗതിന്‍റെ ജയം. മാർച്ചിൽ എ.എ.പിയിൽനിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാവാണ് ശീതൾ. സിറ്റിങ് എം.എൽ.എ ആയിരുന്ന ശീതൾ പാർട്ടി മാറി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം അടുത്തിടെ ബി.ജെ.പിയിൽനിന്ന് എ.എ.പിയിലേക്കെത്തിയ നേതാവാണ് മൊഹീന്ദർ ഭഗത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ചുന്നി ലാൽ ഭഗതിന്‍റെ മകനായ മൊഹീന്ദർ, 2022 ൽ ഇതേ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രണ്ട് ഘട്ടങ്ങളിലായി പഞ്ചാബിലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റുമായിരുന്നു.

ശീതർ അംഗുരൽ 4253 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ 2022ൽ എ.എ.പി സ്ഥാനാർത്ഥിയായി ജലന്ധർ വെസ്റ്റിൽ ജയിച്ചിരുന്നു. ശീതൾ പാർട്ടി മാറിയതോടെ ഇവിടെ എ.എ.പിയുടെ അഭിമാന പോരാട്ടം കൂടിയായി. മുഖ്യമന്ത്രി ഭഗവന്ത് മൻ മണ്ഡലത്തിൽ താമസിച്ചാണ് പ്രചാരണം നടത്തിയത്.

ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ എഎപിക്ക് 117 അംഗ നിയമസഭയിൽ 90 എന്ന സംഖ്യ ഉറപ്പിക്കാനായി. കോൺഗ്രസിന് -13, ശിരോമണി അകാലിദൾ -മൂന്ന്, ബി.ജെ.പി -രണ്ട്, ബി.എസ്.പി – ഒന്ന്, സ്വതന്ത്രർ – മൂന്ന് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ അംഗബലം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ...

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച 'അർണാബ്' (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന്...

‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്, ആ പദവിയിൽ തുടരുന്നതും’ ; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി...

‘മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേത്, എസ്എഫ്ഐയുടേതല്ല’ ; കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ്എഫ്ഐ

തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക്...