Saturday, October 24, 2026

ഗംഭീരം ഗുലെരിൻ്റെ ഗോൾ! തുർക്കിക്ക് ജയം

Date:

യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ജോര്‍ജിയയെ 3-1ന് പരാജയപ്പെടുത്തി തുര്‍ക്കി. കരുത്തരായ തുര്‍ക്കിക്കെതിരെ തുടക്കം മുതലേ ഉണർന്നു കളിച്ചെങ്കിലും ഭാഗ്യം ജോർജിയക്കൊപ്പം നിന്നില്ല. ഗോള്‍ശ്രമങ്ങൾ പലതും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍ ലഭിച്ച അവസരങ്ങളെ കാൽവറുതിയിലാക്കിയ തുര്‍ക്കി ജയം കൈപ്പിടിയിലൊതുക്കി.

25-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോൾ പിറന്നു. മെര്‍ട്ട് മള്‍ഡറുടെ വക ഗോളില്‍ തുർക്കി മുന്നിൽ. പൊരുതാനുറച്ചിറങ്ങിയ ജോര്‍ജിയ ക്ഷണനേരംകൊണ്ട് ഗോൾ മടക്കി. 32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്സെയിലൂടെയായിരുന്നു ജോര്‍ജിയയുടെ ഗോൾ.

എന്നാൽ കളിയുടെ 65-ാം മിനിറ്റില്‍ തുർക്കിക്കായി അര്‍ദ ഗുലെര്‍ എന്ന 19 കാരന്‍ നേടിയ ഗോളാണ് ഗംഭീരം!
ലോങ്ങ് റേഞ്ച് ‘ഡ്രീം’ ഗോൾ!! ഇതോടെ 2004 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം യൂറോ അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടുന്ന ആദ്യ കൗമാര കളിക്കാരനായി അർദ ഗുലർ.

പിന്നീട് സമനില ഗോളിനായി ജോർജിയ കളി ‘ജോറാ’ക്കിയെങ്കിലും മൂന്നാം ഗോളും വഴങ്ങാനായിരുന്നു വിധി. ഇന്‍ജുറി ടൈമില്‍ മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും തുർക്കി കൈവശമാക്കി.

എങ്കിലും കളി ആദ്യാവസാനം ആവേശം നിലനിർത്തുന്നതായിരുന്നു.
ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണവുമായി കളം നിറഞ്ഞു. തുടക്കം മുതല്‍ ആക്രമണോത്സുകത രണ്ടു ടീമിലും നിറഞ്ഞതോടെ ഗോള്‍മുഖത്ത് പന്ത് നിരന്തരം പാഞെത്തി. യൂറോയിലെ തുടക്കക്കാരെന്ന കാര്യം ഓർമ്മിപ്പിക്കാതെയുള്ള ജോർജിയയുടെ മത്സരവീര്യം ഡോര്‍ട്ട്മുണ്ട് സ്റ്റേഡിയത്തെ ശരിക്കും ആവേശതിമിർപ്പിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡൽഹി : അരുണാചൽപ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ...

‘എസ്‌ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി...

പീസ് ബോണ്ടിനെതിരായുള്ള നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിർത്താനും നിർദ്ദേശിച്ച്...