Saturday, October 10, 2026

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, യാമി ഗൗതം മികച്ച നടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

Date:

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2024-ൽ സെൻസർ ചെയ്ത 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്.

ഭ്രമയുഗത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവെയ്ക്കുകയായിരുന്നു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അമരൻ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാളചിത്രമായും രായൻ തമിഴ് തമിഴ് ചിത്രമായും ശ്രീകാന്ത് ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. പുഷ്പ 2- ലൂടെ സുകുമാറിനെ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്തു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്.

ഡൽഹിയിൽ നാഷണൽ മീഡിയാ സെന്ററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ മലയാള സംവിധായകനും ജൂറി ചെയർമാനുമായ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Share post:

Popular

More like this
Related

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം...

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...