Saturday, October 10, 2026

പൊതിച്ചോർ വിതരണം നിലയ്ക്കുമോ?; ‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന് കെ മുരളീധരന്‍

Date:

ആലപ്പുഴ : സര്‍ക്കാര്‍ ആശുപത്രികളില്‍ രാഷ്ട്രീയപാര്‍ട്ടികൾ നൽകുന്ന സൗജന്യ ഭക്ഷണ വിതരണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. സാമൂഹ്യസേവനത്തിന് കൊടി എന്തിനാണെന്നും, കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണവിതരണം നടത്താമെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരന്‍.

“പല ആളുകളും ബാനര്‍ കെട്ടി ഭക്ഷണം കൊടുക്കുന്നുണ്ട്. ബാനര്‍ കെട്ടി കൊടുക്കാന്‍ പാടില്ല. കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും ഭക്ഷണം അവിടെ കൊണ്ട് ഏല്‍പ്പിക്കാം. പക്ഷേ ബാനറോ കൊടിയോ ഒന്നും പാടില്ല. കൊടി കെട്ടേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രികള്‍”- മുരളീധരൻ പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചൻ ആലപ്പുഴയില്‍ മാത്രം തുടങ്ങുന്ന ഒരു പരീക്ഷണമാണെന്നും മറ്റ് സ്ഥലങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. “ഡിവൈഎഫ്‌ഐ ആണെങ്കിലും സേവാ ഭാരതി ആണെങ്കിലും യൂത്ത് കോണ്‍ഗ്രസ് ആണെങ്കിലും ഭക്ഷണം കൊടുക്കാം. ആശുപത്രി കോംപൗണ്ടിനകത്ത് കൊടിയും പാര്‍ട്ടി പേരും വെച്ച് കൊടുക്കുന്നത് ശരിയല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജന സേവനമാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയുള്ളവര്‍ കൊടിവെക്കുന്നത് എന്തിനാ. കമ്യൂണിറ്റി കിച്ചണില്‍ ആര്‍ക്കും കൊടുക്കാം” – അദ്ദേഹം പറഞ്ഞു.

എന്നാൽ, ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം നിര്‍ത്താന്‍ തൽക്കാലം തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നതെന്നും കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിപ്പിച്ചു കാണിക്കട്ടേയെന്നും വി വസീഫ് പ്രതികരിച്ചു.

Share post:

Popular

More like this
Related

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം...

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...