Saturday, October 10, 2026

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; സെപ്റ്റംബർ 16 വരെ നീളുന്ന സദ്യക്ക്  ബുക്കിംങ് 502 ആയി

Date:

[Photo Courtesy : Facebook]

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ 60 ദിവസം നീളുന്ന വള്ളസദ്യക്ക് ഞായറാഴ്ച തുടക്കം. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

ജൂലൈ 19 ന് ആരംഭിച്ച് സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുണ്ട്.

വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ സൗകര്യമുണ്ടായിരിക്കും. ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാവുന്നതാണ്.

വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നായി ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവ്വീസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.

പ്രത്യേക പാസ് : ഭക്തർക്ക് 300 രൂപ നിരക്കിൽ സദ്യയിൽ പങ്കെടുക്കാനായി പ്രത്യേക പാസുകൾ ലഭ്യമാണ്.

പ്രധാന ചടങ്ങുകൾ :  ഓഗസ്റ്റ് 26-ന് തിരുവോണത്തോണിയും, ഓഗസ്റ്റ് 30-ന് ഉതൃട്ടാതി ജലോത്സവവും, സെപ്റ്റംബർ 4-ന് അഷ്ടമിരോഹിണി വള്ളസദ്യയും നടക്കും.

വള്ളസദ്യ ബുക്കിങ്ങ് : ഇതിനോടകം അഞ്ഞൂറിലധികം സദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി Aranmula Valla Sadya Bookings എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ +91 8281113010 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share post:

Popular

More like this
Related

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...