Saturday, June 20, 2026

കേന്ദ്രാനുമതി, വാഡ്‌വൻ തുറമുഖം യാഥാർത്ഥ്യമാകും; : 10 വർഷത്തിനിടെ 10 ലക്ഷം തൊഴിൽ

Date:

മുംബൈ ∙ വാഡ്‌വൻ തുറമുഖ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി. നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. കൂറ്റൻ ചരക്കുകപ്പലുകൾക്കു വഴിതുറക്കുന്നതോടെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളിലെ ചരക്കു കയറ്റിറക്കുമതിയിൽ വലിയ പങ്ക് വാഡ്‌വനിലേക്ക് എത്തും.

മഹാരാഷ്ട്രയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഗുജറാത്തിന് തൊട്ടടുത്ത് ഡഹാണു താലൂക്കിലാണ് 76,200 കോടി മുതൽമുടക്കിൽ വാഡ്‌വൻ തുറമുഖം പദ്ധതി ഒരുങ്ങുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്. 2025 അവസാനം നിർമ്മാണം ആരംഭിക്കും. അതിനു മുൻപ് അപ്രോച്ച് റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ദേശീയപാതയും റെയിൽപാതയുമായി തുറമുഖ പദ്ധതിപ്രദേശത്തെ ബന്ധിപ്പിക്കും.

ഡഹാണു കടലോരത്ത് നിന്ന് 4.5 നോട്ടിക്കൽ മൈൽ ദൂരത്താണ് നിർദ്ദിഷ്ട തുറമുഖം. 1000 മീറ്റർ നീളമുള്ള 9 കണ്ടെയ്നർ ടെർമിനലുകളും നാല് മൾട്ടി പർപ്പസ് ബെർത്തുകളും ലിക്വിഡ് കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള ബെർത്തുകളും തീരരക്ഷാ സേനയ്ക്ക് പ്രത്യേക ബെർത്തുകളുമുണ്ടാകും.  ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് ജെഎൻപിടി) 74 ശതമാനവും മഹാരാഷ്ട്ര മാരിടൈം ബോർഡിന്റെ 26 ശതമാനവും പങ്കാളിത്തമുള്ള വാഡ്‌വൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ് ആണ് പദ്ധതിയുടെ സംരംഭകർ.
2023 ജൂലൈയിൽ ഡഹാണു താലൂക്ക് പരിസ്ഥിതി സംരക്ഷണ അതോറിറ്റി തുറമുഖ നിർമ്മാണത്തിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി 2024 ഏപ്രിൽ 18ന് തളളി. ഇതോടെ പദ്ധതിക്കുള്ള തടസ്സം നീങ്ങി

പാൽഘർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് വാഡ്‌വൻ തുറമുഖ പദ്ധതി
നടപ്പാക്കുന്നത്. ഏറ്റവും സമ്പന്നമായ മത്സ്യസമ്പത്തുള്ള മേഖലകളിലൊന്നിലാണ് തുറമുഖം വരുന്നത്. ഭയന്ദറിലെ ഉത്തൻ പാൽഘർ ജില്ലയിലെ വസായ്, നയ്ഗാവ്, അർണാല, സാത്പാട്ടി, ഡഹാണു എന്നീ തീരദേശങ്ങളിലെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ വരുമാനം നിലയ്ക്കാൻ പദ്ധതി കാരണമാകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.. ആവോലി, നെയ്മീൻ, ചൂര, അയല തുടങ്ങി മത്സ്യങ്ങൾ ഏറെയുള്ള ഗോൾഡൻ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിൽ തുറമുഖം നിർമ്മിച്ചാൽ മത്സ്യബന്ധന ബോട്ടുകൾ കടത്തി വിടില്ല എന്ന ആശങ്കയിലാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംശയം തന്നെ വില്ലൻ! ; പാനൂരിലെ അദ്ധ്യാപികയുടെ മരണത്തിൽ ആണ്‍ സുഹൃത്ത് ശരണ്‍ ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്

കണ്ണൂര്‍ : പാനൂരില്‍ അദ്ധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിർണ്ണായക സിസിടിവി...

സംസ്ഥാനത്ത് ആശങ്കയേറ്റി ഷിഗെല്ല, ജൂണിൽ 120 കേസുകൾ ; നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല അണുബാധ മൂലമുള്ള രോഗം വർദ്ധിക്കുന്നതായാണ് ആരോഗ്യ...

വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളിൽ സർക്കാർ നടപടി ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം : വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളെല്ലാം റദ്ദാക്കാൻ തുടങ്ങി സർക്കാർ. ഇതിന്റെ...

ഹൈദരാബാദിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ  വ്യാപക റെയ്ഡ്; വ്യാജപനീർ, ചീഞ്ഞ ലെറ്റൂസ്, കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു

ഹൈദരാബാദ് : നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമായി നടന്ന പരിശോധനയിൽ...