Monday, September 21, 2026

മഴ : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Date:

മഴ കടുത്തതിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ (ICSE), സിബിഎസ്ഇ (CBSE) സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കെല്ലാം ഈ അവധി ബാധകമായിരിക്കും.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, സർവ്വകലാശാല പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ, വിവിധ അഭിമുഖങ്ങൾ എന്നിവയ്ക്ക് ഈ അവധി ബാധകമല്ല. അവ മുൻ നിശ്ചയപ്രകാരം കൃത്യമായി നടക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...