Monday, September 21, 2026

ദുബൈയിൽ വാഹനാപകടത്തിൽ 8 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 6 ഇന്ത്യക്കാർ

Date:

ദുബൈ : ദുബൈയിൽ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 6 പേർ ഇന്ത്യക്കാരാണ്. അപകടസമയത്ത് മിനി ബസ്സിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് പേരിൽ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിലും  രണ്ട് പേർ ഇന്ത്യക്കാരാണ്.

യന്ത്രതകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഒരു മിനി ബസ് അതിവേഗത്തിൽ വന്നിടിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്കായിരുന്നു അപകടം. മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കണമെന്ന സുരക്ഷാ നിർദ്ദേശം മിനി ബസ് ഡ്രൈവർ പാലിക്കാത്തതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്നാണ് ദുബൈ പോലീസിൻ്റെ വിലയിരുത്തൽ

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...