Friday, November 20, 2026

ഇന്ത്യക്കാരോട് ഉടൻ ഇറാൻ വിടണമെന്ന് ആവശ്യപ്പെട്ട്  എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ്

Date:

[Photo Courtesy : X]

ന്യൂഡൽഹി : ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാൻ ആവശ്യപ്പെട്ട് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. ഒപ്പം, ഇറാനിലേക്കുള്ള യാത്രകൾ  ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു.

ഇറാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മഹ്ഷഹറിലെ പെട്രോകെമിക്കൽ സമുച്ചയത്തിന് നേരെ ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് എക്സിലൂടെയുള്ള എംബസിയുടെ ജാഗ്രതാ നിർദ്ദേശം പുറത്തുവന്നത്.

കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അവഗണിച്ച് മധ്യ-പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെയടക്കം ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി വ്യക്തമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനായി ഹെൽപ്പ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.

Share post:

Popular

More like this
Related

താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് മോഹം; പാക് മന്ത്രിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പാക്കിസ്ഥാൻ...

അവഗണന; ബിജെപിയില്‍ നിന്ന് പത്മിനി തോമസും പടിയിറങ്ങി, തിരികെ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള...

കർണാടകയിൽ മതപരിവർത്തന നിരോധനവും ഗോവധ നിരോധനവും റദ്ദാക്കാൻ നീക്കം; എതിർപ്പുമായി ബിജെപി

ബംഗളൂരു : കർണാടകയിൽ  മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും...

തിരുവില്വാമല പുനർജനി നൂഴൽ നാളെ

പാലക്കാട് : തിരുവില്വാമലയിലെ പുനർജനി നൂഴൽ നവംബർ 21-ന് ശനിയാഴ്ച നടക്കും....