Monday, November 2, 2026

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

Date:

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എം.ഡി. എന്ന പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയിൽ.

ശ്രീകാര്യം സ്വദേശി ഉമര്‍ (22), കൗമാരക്കാരായ ഒരു ആണ്‍കുട്ടി, പെണ്‍കുട്ടി എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടേത് വൈരാഗ്യ കൊലയാണെനാണ് പോലീസിൻ്റെ നിഗമനം. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐ ഡിയില്‍ നിന്ന് മെസേജ് അയച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഭിറാമിനോട് പാങ്ങപ്പാറയില്‍ വരാന്‍ പറഞ്ഞതായാണ് വിവരം. ഒപ്പം കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.

പിടിയിലായ ഉമർ കഞ്ചാവ് കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അഭിറാമിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ഉമറിൻ്റെ മൊഴി. കൊലപാതകം ആസൂത്രിതമാണെന്നും ചാക്ക് അടക്കം പ്രതികൾ കൈയ്യിൽ കരുതിതായും പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമിനെ കാണാതായത്. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ കുടുംബം ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ ഇന്ന് അഭിറാമിന്റെ മൃതദേഹം ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പേരൂര്‍ അംഗനവാടിക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരം കരിയിലയില്‍ പൊതിഞ്ഞ നിലയില്‍ തല മുതല്‍ കാലു വരെ ചാക്കിനുള്ളിലാക്കിയിരുന്നു.

ഞായറാഴ്ച മൂന്ന് മണിയോടെ കൂട്ടുകാരന്‍ വിളിക്കുന്നു എന്നു പറഞ്ഞ് അഭിറാം വീട്ടില്‍ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. രാത്രിയായപ്പോള്‍ അഭിറാമിനെ ഫോണില്‍ വിളിക്കുകയും ഉടന്‍ എത്തുമെന്നാണ് പറഞ്ഞതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share post:

Popular

More like this
Related

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച 'അർണാബ്' (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന്...

‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്, ആ പദവിയിൽ തുടരുന്നതും’ ; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി...

‘മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേത്, എസ്എഫ്ഐയുടേതല്ല’ ; കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ്എഫ്ഐ

തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക്...

മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം: രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ബിജെപി ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ...