Wednesday, October 7, 2026

ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണ്ണമെന്ന് പ്രാഥമിക നിഗമനം ; നാഷണൽ ലാബിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷം അന്തിമകണക്ക് കോടതിയെ അറിയിക്കും

Date:

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത് ഒരു കിലോ 700 ഗ്രാം സ്വർണ്ണമാണെന്ന പ്രാഥമിക നിഗമനത്തിൽ എസ്ഐടി. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം കൂടി അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ. അതേസമയം, ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള ഫലംകൂടി ലഭിച്ച ശേഷമെ അന്തിമകണക്ക് വ്യക്തമാകൂ എന്നും എസ്ഐടി അഭിപ്രായപ്പെട്ടു. ഇതുകൂടി പരിഗണിച്ചായിരിയ്ക്കും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക.

ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നാണ് കൂടുതൽ സ്വർണ്ണം നഷ്ടമായതെന്നാണ് വിവരം. 900 ഗ്രാം സ്വർണ്ണം വേ‍ർതിരിച്ചുവെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ ഉടമയുടെ മൊഴി. ഇത് എസ്ഐടി മുഖവിലയ്ക്കെടുത്തിട്ടില്ല. തുടർന്നാണ്  വി.എസ്.എസ്.സിയിലും പിന്നെ, ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേയ്ക്കും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്നും വീണ്ടും എടുത്ത സ്വർണ്ണപ്പാളി സാമ്പിളുകൾ എസ്ഐടി ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...