Wednesday, October 7, 2026

ശബരിമല യുവതീപ്രവേശത്തിലെ പുന:പരിശോധനയ്ക്ക് പുതിയ ഒമ്പതംഗ ബെഞ്ച് ; ഏപ്രിൽ 7 മുതൽ വാദം കേൾക്കും

Date:

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ വാദം കേൾക്കാനായി ഏപ്രിൽ 7 ലേക്ക് മാറ്റി. പുതിയ ഒമ്പതംഗ ബെഞ്ചായിരിയ്ക്കും വാദം കേൾക്കുക. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിയ്ക്കുന്നത്. ‘വാദം കേൾക്കലടക്കമുള്ള തുടർനടപടികളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിശ്ചയിച്ചു. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റീസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.

പുന:പരിശോധനാ ഹർജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെ കേൾക്കും. എതിർക്കുന്നവരുടെ വാദങ്ങൾ ഏപ്രിൽ 14 മുതൽ ഏപ്രിൽ 16 വരെയും കേൾക്കും. ഏപ്രിൽ 21ന് റുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.  വിധി പുന:പരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാറിൻ്റെ നിലപാടാണ് ഇക്കാര്യത്തിൽ ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...