Tuesday, October 6, 2026

കവടിയാർ കൊട്ടാരത്തിലേത്  മാസ്റ്റർ പ്ലാനിങ് കവർച്ച; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല : പോലീസ്

Date:

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച ത പോലീസ്. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ റിട്രീവ് ചെയ്തെടുക്കാൻ  സാധിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു. കവർച്ച നടന്ന മാസം കൊട്ടാരത്തിൽ എത്തിയ ബെംഗളൂരു , ചെന്നൈ എന്നിവിടങ്ങളിൽ ഉള്ള ബന്ധുക്കളെ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു. 20 പേരെ ചോദ്യം ചെയ്യുകയും അവരുടെ മൊബൈൽ വിവരങ്ങൾ അടക്കം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

പരാതി നൽകാൻ കാലതാമസം നേരിട്ടത് തിരിച്ചടിയായത്ു വിലയിരുത്തലുണ്ട്. 2025 നവംബറിൽ ആഭരണങ്ങൾ നഷ്ടമായെന്നായിരുന്നു എന്നാണ്  പറയുന്നത്. എന്നാൽ പോലീസിൽ ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത് 2026 മാർച്ചിലാണ്. ഏകദേശം രണ്ടു കോടി വിലയുള്ള അമൂല്യ ആഭരണങ്ങൾ ആണ് കവർച്ചയിൽ നഷ്ടമായത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പേരൂർക്കട പോലീസാണ് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...