Monday, October 12, 2026

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച സമിതി

Date:

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം കോടതി നിയോഗിച്ച സമഗ്ര പരിശോധന സമിതി ചെയര്‍മാന്‍ ബല്‍രാജ് ജോഷി. റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ നടക്കുന്ന യോഗത്തില്‍ കൂടുതല്‍ പരിശോധന വേണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കും. റിപ്പോര്‍ട്ട് നിഷ്പക്ഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അഞ്ചംഗ വിദഗ്ധ സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻ്റെ പ്രതിനിധി.

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....