Monday, September 21, 2026

നേപ്പാൾ ത്രിശൂലി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സംഘം ഇന്നിറങ്ങും

Date:

കാഠ്മാണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് റസുവയിൽ സ്ഥിതി ചെയ്യുന്ന ത്രിശൂലി 3 ‘എ’ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സർക്കാർ. ശനിയാഴ്ച പുലർച്ചെ മുതൽ തുരങ്ക കവാടം തുറക്കാനുള്ള ശ്രമത്തിലാണ് ദൗത്യസേന.

തുരങ്കത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഒരു രക്ഷാസംഘത്തെ വിന്യസിക്കാൻ സർക്കാർ തയ്യാറായത്. നേപ്പാളി സൈന്യത്തിൽ നിന്നുള്ള 62 പേരും നേപ്പാൾ പോലീസിൽ നിന്നുള്ള 20 പേരും ഉൾപ്പെടെ 82 പേരുടെ സംയുക്ത സംഘത്തെ വെള്ളിയാഴ്ച രാത്രി മുതൽ വിന്യസിച്ചിട്ടുണ്ട്. പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പ്രവേശന കവാടം വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. തുരങ്ക കവാടത്തിന്റെ മുന്നിൽ കുഴിയെടുക്കലും തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളും വേഗത്തിലാക്കാനാണ് നീക്കം. എന്നാൽ, പ്രദേശത്ത് പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി നേരിടുന്നുണ്ട്.

അതേസമയം, രക്ഷാപ്രവർത്തനത്തിനായി നേപ്പാളിൽ എത്തിയ ഇന്ത്യൻ സംഘം  ത്രിശൂലിയിലെത്തി. ഇന്ത്യൻ സംഘം ഹെലികോപ്റ്റർ വഴി ചിലിമെ, ലാങ്‌ടാങ് പ്രദേശങ്ങളിൽ പ്രാഥമിക നിരീക്ഷണം (റെസി) നടത്തി. ആവശ്യാനുസരണം കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ പദ്ധതി തയ്യാറാക്കുകയാണ് സംഘം.

തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾക്കൊപ്പം ഒരു ടണൽ സാങ്കേതിക സംഘത്തേയും ഫോറൻസിക് ഉപകരണങ്ങൾക്കൊപ്പം ഡിഎൻഎ വിശകലനത്തിനായി ഫോറൻസിക് വിദഗ്ധരുടെ ഒരു സംഘത്തേയും നേപ്പാളിലേക്ക് അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. ഇത് കൂടാതെ, 230 അടി സിംഗിൾ ലെയ്ൻ മോഡുലാർ സ്റ്റീൽ പാലത്തിനായുള്ള ഉപകരണങ്ങൾ വഹിക്കുന്ന 16 ട്രക്കുകളും നേപ്പാളിലെത്തിയിട്ടുണ്ട്. ഏഴ് ബെയ്‌ലി പാലങ്ങൾ കൂടി സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളും ഇൻസ്റ്റാളേഷനുള്ള സാങ്കേതിക സംഘങ്ങളും ഉടൻ എത്തുകയും ചെയ്യും.

അവശ്യ മരുന്നുകൾ, പോർട്ടബിൾ ജനറേറ്റർ സെറ്റുകൾ, ഭക്ഷണ പാക്കറ്റുകൾ, ജലശുദ്ധീകരണ ടാബ്‌ലെറ്റുകൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആകെ 68.5 ടൺ ദുരിതാശ്വാസ വസ്തുക്കൾ കാഠ്മണ്ഡുവിലേക്ക് വിമാനമാർഗം ഇന്ത്യ എത്തിച്ചു നൽകിയിട്ടുണ്ട്.

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...