Thursday, October 8, 2026

വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളിൽ സർക്കാർ നടപടി ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

Date:

തിരുവനന്തപുരം : വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളെല്ലാം റദ്ദാക്കാൻ തുടങ്ങി സർക്കാർ. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഷ ടൈറ്റസിനെ അസാപ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. ഇഷ്ടക്കാർക്ക് വേണ്ടി അതികനിയമനം നടത്തുന്നുവെന്ന കുറ്റപ്പെടുത്തലും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.

അന്നത്തെ ചീഫ് സെക്രട്ടറിയുടെ എതിർപ്പ് തള്ളിക്കൊണ്ട് ഉഷ ടൈറ്റൻസിന് വേണ്ടി മാത്രമാണ് അസാപിനെ കമ്പനിയാക്കിയത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. സ്കൂളുകളിലും കോളജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്. സ്കൂളുകളിലും കോളജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്.

വിരമിച്ചവരുടെ പുന:ർനിയമനം പരിശോധിച്ച് നീങ്ങാനാണ് സർക്കാർ ശ്രമം. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്.
നേരത്തെ ഇക്കാര്യത്തിൽ പരിശോധനകൾ നടത്തുമെന്ന് അധികാരത്തിലേറിയ സമയത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു.  പുന:ർനിയമനം നൽകിയവരുടെ മുഴുവൻ വിവരങ്ങൾ പരിശോധിക്കാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിരുന്നു.

Share post:

Popular

More like this
Related

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...

ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...