Tuesday, October 27, 2026

ഒഎസ്എം വിവാദം ചൂടേറുന്നു ;സിബിഎസ്ഇ അദ്ധ്യക്ഷനേയും വിദ്യാഭ്യാസ സെക്രട്ടറിയേയും വിളിച്ചുവരുത്തി പാർലമെന്ററി സമിതി

Date:

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണ്ണയത്തിനായി ഏർപ്പെടുത്തിയ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടേറുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിച്ച ആശങ്കകൾ പരിശോധിക്കാൻ വിദ്യാഭ്യാസത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഒരു ഉന്നതതല യോഗം വിളിച്ച് ചേർത്തു. സാങ്കേതിക തകരാറുകൾ, മൂല്യനിർണ്ണയത്തിലെ പൊരുത്തക്കേടുകൾ, ഫലത്തിനു ശേഷമുള്ള പരിശോധനാ പ്രക്രിയയിൽ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാന വിദ്യാഭ്യാസ ഉദ്യോഗസ്ഥരിൽ നിന്ന് മറുപടി തേടാൻ ജനപ്രതിനിധികൾ തീരുമാനിച്ചത്.

സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ, സിബിഎസ്ഇ അദ്ധ്യക്ഷൻ രാഹുൽ സിംഗ് എന്നിവരെ ഒഎസ്എം സംവിധാനത്തിന്റെ നടത്തിപ്പിനെ കുറിച്ചും വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങളെ കുറിച്ചും വിശദീകരണം നൽകാൻ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ച് വരുത്തിയിട്ടുണ്ട്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കും. മൂല്യനിർണ്ണയ വേളയിലും ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടികളിലും തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ നേരിട്ട് ബോധിപ്പിക്കാൻ ഇത് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും. 

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഡയറക്ടർ ജനറലിനെയും കമ്മിറ്റി വിളിച്ചുവരുത്തിയിട്ടുണ്ട്. വിവാദത്തിന്റെ സാങ്കേതികവും സൈബർ സുരക്ഷാപരവുമായ വശങ്ങളിലേക്ക് സമിതി കടക്കുമെന്ന സൂചനയാണിത്. സാങ്കേതിക തകരാറുകൾ, ഡാറ്റാ സുരക്ഷ, ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിന്റെ വിശ്വാസ്യത എന്നിവയെ കുറിച്ച് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ CERT-In മേധാവിയുടെ പങ്കാളിത്തം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. 

കോൺഗ്രസ് എംപി ദിഗ്‌വിജയ സിംഗ് നയിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി, വിദ്യാഭ്യാസ പങ്കാളികൾക്കും സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ ചർച്ച സൃഷ്ടിച്ച മറ്റൊരു വിഷയമായ 9, 10 ക്ലാസുകൾക്കായി ത്രിഭാഷാ ഫോർമുല നടപ്പിലാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യും. സാങ്കേതികവിദ്യാധിഷ്ഠിത മൂല്യനിർണ്ണയ സംവിധാനങ്ങളിലേക്കുള്ള മാറ്റം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടോ എന്നും വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടോ എന്നും യോഗം വിലയിരുത്തിയേക്കും.
പരീക്ഷയിലും വിലയിരുത്തൽ പ്രക്രിയയിലും സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനും സ്കൂൾ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട വിശാലമായ ആശങ്കകൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശുപാർശകൾക്ക് പാനൽ പ്രാധാന്യം നൽകും.

Share post:

Popular

More like this
Related

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച്...

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്...

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച് ...

വെടിനിർത്തലിന് ഹൂതികൾക്ക് സൗദി ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തു ; സൗദി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയത് ഇതിനാണെന്നും റിപ്പോർട്ട്

ടെൽ അവീവ്: വെടിനിർത്തൽ ഉറപ്പാക്കുന്നതിനും രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാന്റെ...