Tuesday, October 27, 2026

ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ്

Date:

[Photo Courtesy : ANI/X]

വാഷിങ്ടൺ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹിസ്ബുള്ളയും വെടിനിർത്തലിന് സമ്മതിച്ചതായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവുമായി വളരെ ഫലപ്രദമായ സംഭാഷണം നടത്തിയതായും ബെയ്‌റൂട്ടിലേക്കുള്ള ഇസ്രായേൽ സൈനിക നീക്കങ്ങൾ നിർത്തി വെച്ചതായും  മിഡിൽ ഈസ്റ്റിൽ നയതന്ത്രപരമായ വഴിത്തിരിവുണ്ടായതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ അവകാശപ്പെട്ടു.

നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് ശേഷം ലെബനൻ തലസ്ഥാനത്തേക്ക് നീങ്ങിയിരിക്കാവുന്ന ഏതൊരു ഇസ്രായേലി സൈന്യത്തെയും ഇതിനകം തന്നെ പിന്തിരിപ്പിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറയുന്നു.

ഉന്നത സ്ഥാനത്തുള്ള പ്രതിനിധികൾ വഴിയാണ് താൻ ഹിസ്ബുള്ളയുമായി ആശയവിനിമയം നടത്തിയതെന്നും ഇറാൻ പിന്തുണയുള്ള ലെബനീസ് സംഘം ശത്രുത അവസാനിപ്പിക്കാൻ സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.

“ഇസ്രായേൽ അവരെ ആക്രമിക്കില്ല, അവർ ഇസ്രായേലിനെ ആക്രമിക്കുകയുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ട്രംപിൻ്റെ അവകാശവാദങ്ങളെ കുറിച്ച് ഇസ്രായേൽ സർക്കാരിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

Share post:

Popular

More like this
Related

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച്...

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്...

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച് ...

വെടിനിർത്തലിന് ഹൂതികൾക്ക് സൗദി ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തു ; സൗദി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയത് ഇതിനാണെന്നും റിപ്പോർട്ട്

ടെൽ അവീവ്: വെടിനിർത്തൽ ഉറപ്പാക്കുന്നതിനും രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാന്റെ...