Monday, September 21, 2026

മൂന്നര മാസം കൊണ്ട് കേരളത്തിലെ നഗരങ്ങളിൽ നിന്ന് ശേഖരിച്ചത് 100.14 ടൺ ഇ മാലിന്യം; കൈമാറിയവർക്ക്  പ്രതിഫലമായി നൽകിയത് 12,07,111 രൂപ!

Date:

തിരുവനന്തപുരം : കഴിഞ്ഞ മൂന്നര മാസം കൊണ്ട് കേരളത്തിലെ നഗരങ്ങളിൽ നിന്ന് ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ചത് 100.14 ടൺ ഇ മാലിന്യം. ഇ മാലിന്യം കൈമാറിയവർക്ക് പ്രതിഫലമായി നൽകിയതാകട്ടെ 12,07,111 രൂപയും! ഇ മാലിന്യം അങ്ങോട്ട് പണം കൊടുത്ത് ശേഖരിക്കാനുള്ള ക്ലീൻ കേരള കമ്പനിയുടേയും തദ്ദേശ വകുപ്പിൻ്റേയും  തീരുമാനം ശരിവെയ്ക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. 

റോഡിലും തോട്ടിലും കിടക്കേണ്ട 100141 കിലോ ഇ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ഗ്രാമ പഞ്ചായത്തുകളിലേക്കും പദ്ധതി ഇപ്പോൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 448.09 ടൺ ഇ മാലിന്യമാണ് ക്ലീൻ കേരള കമ്പനി മാത്രം കേരളത്തിൽ ശാസ്ത്രീയമായി സംസ്ക്കരിച്ചത്.

വികസിത രാജ്യങ്ങൾ പോലും ആശങ്കയോടെ നോക്കിക്കാണുന്ന ഒരു പ്രശ്നത്തെയാണ് ജനകീയ ഇടപെടലിലൂടെ നാം അഭിസംബോധന ചെയ്യുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മാതൃകാപരമായ പദ്ധതിക്ക് നേതൃത്വം നൽകുന്ന ക്ലീൻ കേരള കമ്പനിയേയും ഹരിത കർമ്മ സേനാംഗങ്ങളേയും തദ്ദേശ സ്ഥാപനങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...