Sunday, October 11, 2026

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് 3 പേർ മരിച്ച സംഭവം: 19-കാരനായ പ്രതി രാത്രി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി പോലീസ്

Date:

കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ച ദാരുണ സംഭവത്തിൽ ഡ്രൈവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. ആലപ്പുഴ ആലിശ്ശേരി സ്വദേശിയും രാജഗിരി കോളേജിലെ ബി കോം വിദ്യാർഥിയുമായ സുഹൈൽ സജീവിനെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് നരഹത്യക്കുറ്റം ചുമത്തി കേസെടുത്തത്. ഇഹാ ഡിസൈൻസ് ഉടമയുടെ മകനാണ് പത്തൊൻപതുകാരനായ സുഹൈൽ.

സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതി കാറുമായി എത്തിയത്. പുലർച്ചെ 2.40ന് വിമാനം എത്തുന്നതിന് മുമ്പുള്ള സമയങ്ങളിൽ പ്രതി വഴിയിലുടനീളമുള്ള മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.

മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി ഓടിച്ച അമിത വേഗതയിലായിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാർ അമിത വേഗതയിലാണെന്ന് വ്യക്തം. അപകടത്തിനു ശേഷം നാട്ടുകാരോട് തട്ടിക്കയറിയ സുഹൈൽ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ,  എന്ന തരത്തിൽ പ്രതികരിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇജാസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. തൃക്കാക്കര കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവരാണ് മരിച്ച മൂന്ന് വിദ്യാർത്ഥികളും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രിയിൽ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹാ ഡിസൈന്സിന്റെ ഉടമ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ സജീവ്.

മരിച്ച ഗോപികയുടെ പോസ്റ്റ്‌മോർട്ടം അങ്കമാലി എൽ എഫ് ആശുപത്രിയിലും ഇയാസ് ദേവിക എന്നിവരുടെ പോസ്റ്റ്‌മോർട്ടം ആലുവ ജില്ലാ ആശുപത്രിയിലും നടക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Share post:

Popular

More like this
Related

‘എന്നെ അറസ്റ്റ് ചെയ്തിട്ടില്ല, തട്ടിക്കൊണ്ടുപോകുകയായിരുന്നു’ ; ഡൽഹി പോലീസ് നടപടിക്കെതിരെ ധ്രുവ് റാഠി

ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ...

ഡൽഹി തെരുവുകൾ ഇന്നും സമര വീഥിയാവും; ജന്തർ മന്ദർ പോലീസ് വേദിയും !

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...