ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്തതായി റിപ്പോർട്ട്.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവ്വീസ് നടത്തിയ 6E-6115 എന്ന വിമാനത്തിലാണ് സംഭവം. വിമാനം ഹൈദരാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് മുമ്പ് തീ നിയന്ത്രിക്കാൻ ക്യാബിൻ ക്രൂ ഓൺബോർഡ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചു.
https://twitter.com/aviationbrk/status/2109260577705238893
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോ പുറത്തുവന്നു. ബാഗുകൾ ഉപയോഗിച്ച് തീ കെടുത്താൻ മറ്റ് യാത്രക്കാർ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഈ വിഡിയോയിലുണ്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
