Wednesday, September 30, 2026

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയിലിരുന്ന രോഗിയെ കാണാതായി; കാണാതായിട്ട് 2 ദിവസം

Date:

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി. ഒന്നാം വാർഡിൽ ചികിത്സയിലായിരുന്ന 60 വയസ്സ് പ്രായം വരുന്ന കൊല്ലം ഇടമൺ പുലരി, അനൂർ പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണനെയാണ് കാണാതായത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുൻപ് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ്  വാർഡിൽ നിന്നും കാണാതായതെന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

കുഞ്ഞുകൃഷ്ണന്റെ മകൻ സുനിൽ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എന്നാൽ രണ്ട് ദിവസമായിട്ടും രോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കേരള പോലീസ് ആക്‌ട് 57-ാം വകുപ്പ് പ്രകാരം 0950/2026 നമ്പറിലായാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളേജ് എസ്.ഐ. (ഗ്രേഡ്) അനിൽകുമാർ എസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share post:

Popular

More like this
Related

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ...