Tuesday, November 3, 2026

‘മാപ്പ് പറയുന്നത് അവരുടെ സ്വകാര്യ കാര്യം,  യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല’; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

Date:

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്. മാപ്പ് പറയുന്നതൊക്കെ അവരുടെ സ്വകാര്യ കാര്യമാണെന്നും എന്ന് കരുതി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ലുലു കമ്മ്യൂണിക്കേഷന്‍ മേധാവി വി നന്ദകുമാര്‍ പറഞ്ഞു.

യൂട്യൂബര്‍ ക്ലിക്ക് ബൈറ്റുകള്‍ക്കും കാഴ്ചക്കാരെ കൂട്ടാനുമുള്ള പ്രവര്‍ത്തനങ്ങൾക്കും വേണ്ടിയാകും മാന്യമായി നടന്ന് പോകുന്ന ഒരു സ്ഥാപനത്തിന് എതിരെ പ്രചരണം നടത്തുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നുകരുതി ഒരു സ്ഥാപനത്തിന് എതിരെ വ്യാജ പ്രചാരണം നടത്താനും അപകീര്‍ത്തിപ്പെടുത്താനും തുടങ്ങിയാല്‍ അത് അനുവദിക്കാന്‍ ആകില്ല. ലോകത്ത് ധാരാളം ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ലുലു. സ്ഥാപനത്തിനും ചെയര്‍മാന്‍ യൂസഫ് അലിക്കുമെതിരായ അധിക്ഷേപ നീക്കങ്ങളെ ചെറുക്കാന്‍ സ്ഥാപനത്തിന്റെ നിയമ വിഭാഗം കൃത്യമായി ഇടപെടുമെന്നും നന്ദകുമാര്‍ പറഞ്ഞു. രാജ്യത്തെ നിയമ സംവിധാനത്തിലാണ് വിശ്വാസമെന്നും അതനുതരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമര്‍ശത്തില്‍ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാപണവുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയത്. 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ട ക്കേസ് കേസ് നല്‍കിയത്. മാപ്പ് പറയണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയില്‍ ഷാജന്‍ സ്‌കറിയ പറയുന്നത്.

2020 നവംബറിലാണ് കേസിനാസ്പതമായ വീഡിയോ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഇതില്‍ യൂസഫലിയ്ക്കെതിരെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്റഫിനെതിരെയും ഈ വിഡിയോയില്‍ നിരവധി ആരോപണങ്ങള്‍ ഉയർത്തിയിരുന്നു. തുടർന്നാണ് ലുലു ഗ്രൂപ്പ് നിയമനടപടിയിലേക്ക് കടന്നത്.

Share post:

Popular

More like this
Related

എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികൻ്റെ 7.70 ലക്ഷം കവർന്നു

കൊച്ചി : എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊച്ചിയിലാണ് സംഭവം. എറണാകുളം...

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ...

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച 'അർണാബ്' (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന്...

‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്, ആ പദവിയിൽ തുടരുന്നതും’ ; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി...