Saturday, October 3, 2026

ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണ ശ്രമം : അപലപിച്ച് ബ്രിട്ടന്‍

Date:

ലണ്ടൻ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍. അക്രമികള്‍ ജയശങ്കറിന്റെ കാറിനു നേരെ പാഞ്ഞടുക്കുകയും ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികരണം.

ലണ്ടനിലെ ചതം ഹൗസില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിദേശകാരി മന്ത്രി ഡോക്ടര്‍ എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം ഉണ്ടായത്. വേദിക്ക് സമീപം ഒത്തുകൂടി ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പരിപാടി കഴിഞ്ഞ് കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക്  പാഞ്ഞടുക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ കയ്യില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ദേശീയ പതാക വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലണ്ടന്‍ പോലീസ് നോക്കിനില്‍ക്കെയാണ് ഖലിസ്ഥാന്‍ പതാകയേന്തി മുദ്രാവാക്യം വിളിച്ചും, ഇന്ത്യന്‍ പതാകയെ അവഹേളിച്ചും പ്രതിഷേധിച്ചത്.

സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ ബ്രിട്ടന്‍ പൂര്‍ണ്ണമായും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതികരിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ബ്രിട്ടന്‍ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് രംഗത്തെത്തിയത്. ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനായില്ലെന്നും ചെറുക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...