Monday, September 21, 2026

ഉത്രാട പാച്ചിലിൽ മദ്യവിൽപ്പനയും കസറി! ; ഓണക്കാല വിൽപ്പനയിൽ റെക്കോഡിട്ട് ബെവ്കോ; 50 കോടി രൂപയുടെ അധിക വിൽപ്പന

Date:

തിരുവനന്തപുരം  : ഓണക്കാലത്ത് റെക്കോഡ് മദ്യവിൽപ്പനയുമായി ബെവ്കോ. ഓണം സീസണിലെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. . കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് വിറ്റുപോയത്.

ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 9.21% വർദ്ധനവാണ് കഴിഞ്ഞ വർഷത്തേക്കാൾ ഉത്രാടദിനത്തിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 126 കോടി രൂപയുടെ മദ്യമാണ് ഉത്രാടത്തിൽ വിറ്റത്.

ഉത്രാട ദിനത്തിൽ ആറ് ഔട്ട്ലെറ്റുകൾ ഒരു കോടിയിലധികം വരുമാനം നേടി. ഇതിൽ മൂന്ന് ഔട്ട്ലെറ്റുകളും കൊല്ലം ജില്ലയിലാണ്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഒരു കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കാവനാട് (ആശ്രാമം) ഔട്ട്‌ലെറ്റിൽ ഒരു കോടി 24 ലക്ഷം രൂപയുടെയും പെരിന്തൽമണ്ണ വെയർഹൗസിന് കീഴിലുള്ള ഇടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റിൽ ഒരു കോടി 11 ലക്ഷം രൂപയുടെയും  ചാലക്കുടി ഔട്ട്ലെറ്റിൽ ഒരു കോടി ഏഴുലക്ഷം രൂപയുടെയും ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റിൽ ഒരു കോടി മൂന്നുലക്ഷം രൂപയുടെയും കുണ്ടറയിൽ ഒരു കോടി രൂപയുടെയും മദ്യം ഉത്രാടദിനത്തിൽ വിറ്റുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...