Wednesday, August 26, 2026

രക്ഷാദൗത്യത്തിന് പോകുന്ന ഫയർഫോഴ്സിന് വഴി നൽകിയില്ല; വാഹന ഉടമയ്ക്കെതിരെ കേസ്

Date:

ആലപ്പുഴ : തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് രക്ഷാദൗത്യത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്തതില്‍ വാഹന ഉടമയ്ക്കെതിരെ കേസ്. കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ് പോലീസ് കേസ്. അപകടകരമായ രീതിയിലാണ് ഇയാൾ വാഹനം ഓടിച്ചത്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ യുടെ പരാതിയിലാണ് നടപടി.

തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്നുകൾ സൂക്ഷിച്ച ​ഗോഡൗണിലാണ് തീപ്പിടുത്തം ഉണ്ടായത്. ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലായിരുന്നു സംഭവം. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് ആളുകളെല്ലാം പരിഭ്രാന്തിയിലായി. പിന്നാലെ ആശുപത്രിയിലെ രോഗികളെ മാറ്റി. രോഗികളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്കായിരുന്നു മാറ്റിയത്. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കുണ്ടായിട്ടില്ല. എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...