Sunday, July 5, 2026

മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത ആരോപണവുമായി സിപിഎം; ‘വിഴിഞ്ഞം ഡീലിലൂടെ ലഭിക്കുന്ന ആനുകൂല്യം സതീശന് , കരാർ റദ്ദാക്കണമെന്നും ആവശ്യം

Date:

തിരുവനന്തപുരം : വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കടുത്ത ആരോപണവുമായി സിപിഎം. അദാനി – എംഎസ്‍സി ഓഹരി ഇടപാട് മുഖ്യമന്ത്രി വി ഡി സതീശൻ കൃത്യമായി അജണ്ട വെച്ച് പ്ലാൻ ചെയ്തതാണെന്നാണ് സിപിഎം ആരോപണം. വിഴിഞ്ഞം പൂർണ്ണമായി കയ്യടക്കുക എന്നുള്ളതാണ് എംഎസ്‍സി കമ്പനിയുടെ താൽപ്പര്യം. കരാർ റദ്ദാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വിഡി സതീശൻ ഉൾപ്പെടെയുള്ളവർക്കാണ്. അദാനി, എംഎസ്‍സി കമ്പനി എന്നിവരുമായി മുഖ്യമന്ത്രി വലിയ ഡീൽ ഉണ്ടാക്കിയിരിക്കുന്നു. കരാർ വിഷയത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും സിപിഎം കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം നിയമവിരുദ്ധമെന്ന് മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. 25 ശതമാനത്തിൽ അധികം ഓഹരി കൈമാറ്റം വേണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. അതാണ് കരാറിലെ വ്യവസ്ഥ. സംസ്ഥാന സർക്കാരിന്‍റെ അറിവോടെയുള്ള നീക്കമാണോ നടന്നതെന്ന് പിണറായി വിജയൻ ചോദിച്ചു.

ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. കരാർ ലംഘിച്ചതിന് സർക്കാർ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണം. വലിയ വിദേശ നിക്ഷേപം എന്ന രീതിയിൽ പ്രചാരണം ഉണ്ട്. ഓഹരി കൈ മാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള ഇടപാടാണ് നടന്നിരിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.

അതേസമയം, എംഎസ്‍സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നൽകിയ അപേക്ഷയിൽ സർക്കാർ വിശദ പരിശോധന നടത്തും. ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിലുണ്ട്. എംപവേർഡ് കമ്മിറ്റിയുടെ ശുപാർശയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. എംഎസ്‍സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നൽകിയ അപേക്ഷയിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ.

Share post:

Popular

More like this
Related

ആ പരാതി വ്യാജം; സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി കൂട്ടുകാരന് പ്രണയം തോന്നാത്തതുകൊണ്ടെന്ന് മൊഴി!

പത്തനംതിട്ട : പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരി വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന്...