Wednesday, September 30, 2026

ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമ്മൽ

Date:

തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമ്മൽ. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമം’ എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്.

പരിപാടി ഉദ്ഘാടനം ചെയ്ത വിസി വേദിയിലെ ഭാരതാംബയ്ക്ക് മുമ്പിൽ ദീപം കൊളുത്തിയ ശേഷം വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നവരെ വിമർശിച്ചു. “അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നവർ. അമ്മ എന്താണെന്ന് അറിയുന്ന ആളുകൾ വന്ദേമാതരം എന്ന് എപ്പോഴും പറയും. അവരും മാറും, ഈ നാട് മാറുകയാണ്.” മോഹനൻ കുന്നുമ്മൽ പറഞ്ഞു.

ഭാരതീയനെ സംബന്ധിച്ചിടത്തോളം ഭാരതം അമ്മയാണെന്നും അതുകൊണ്ടാണ് നാം ഭാരതാംബ എന്ന് വിളിക്കുന്നതും വന്ദേമാതരം ചൊല്ലുന്നതും എന്ന് അദ്ദേഹം പറഞ്ഞു. വിവിധ മത്സര വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികൾക്ക് പുറമെ 150 വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് വന്ദേമാതരവും വേദിയിൽ ആലപിച്ചു.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...