Wednesday, September 30, 2026

’22 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

Date:

ന്യൂഡൽഹി : നീറ്റ് – യുജി പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

അതേസമയം, പുന:പരീക്ഷ നീട്ടി വെയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്‍ടിഎയ്ക്കും വിദ്യാര്‍ഥികള്‍ നിവേദനവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ഒരു മാസത്തേക്ക് പരീക്ഷ നീട്ടി വെയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും ഉണ്ടായ സാഹചര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉത്തരവാദികളല്ലെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരീക്ഷ നടത്താനുള്ള തീരുമാനം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രയാസമേറിയ പരീക്ഷകളില്‍ ഒന്നാണ് നീറ്റ്. മാസങ്ങളോളം വിപുലമായ തയ്യാറെടുപ്പ് ആവശ്യമാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...