Monday, September 21, 2026

ശിവരാജ് സിംഗ് ചൗഹാൻ്റെ മകൻ ഫയൽ ചെയ്ത മാനനഷ്ടക്കേസ് ; ഖേദപ്രകടനനുമായി രാഹുൽ ഗാന്ധി

Date:

ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധി അപേക്ഷ സമർപ്പിച്ചു. 2018-ൽ ജാബുവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പനാമ പേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിച്ചതിനിടയിൽ രാഹുൽ ഗാന്ധി കാർത്തികേയ സിങ്ങിന്റെ പേര്  പരാമർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വേദപ്രകടനത്തിന് മുതിർന്നത്. ഈ പരാമർശം തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ആരോപിച്ച് കാർത്തികേയ സിംഗ് ഭോപ്പാലിലെ പ്രത്യേക എംപി–എംഎൽഎ കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ നടപടിയെടുത്ത വിചാരണ കോടതി, കേസിൽ നേരിട്ട് ഹാജരാകാൻ രാഹുലിന് സമൻസ് അയച്ചിരുന്നു. സമൻസിനെ തുടർന്ന്, സമൻസും അപകീർത്തി നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച അഭിഭാഷകൻ മുഖേന സമർപ്പിച്ച അപേക്ഷയിൽ, ചോദ്യം ചെയ്യപ്പെട്ട പരാമർശങ്ങൾ കാർത്തികേയ സിങ്ങിനെ  ഉദ്ദേശിച്ചുള്ളതല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ പ്രകാരം, പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഹർജിയിൽ പറയുന്നു.

വ്യാഴാഴ്ച ഹർജി പരിഗണിക്കാനിരിക്കുന്ന ജസ്റ്റിസ് പ്രമോദ് കുമാർ അഗർവാളിന്റെ മുമ്പാകെയാണ് വിഷയം അവതരിപ്പിച്ചത്. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം കീഴ്‌ക്കോടതിയിൽ നിന്നുള്ള രേഖകളും ഹർജിക്കാരൻ ഹാജരാക്കി. നടപടികളിൽ പരാതിക്കാരന് വേണ്ടി അഭിഭാഷകൻ സങ്കൽപ് കൊച്ചാർ ഹാജരായി.

സംഭവത്തിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. . രാഹുൽ ഗാന്ധി വിവാദ പരാമർശങ്ങൾ നടത്തുന്നതും പിന്നീട് അത് പിൻവലിക്കുന്നതും പതിവാണെന്ന് അദ്ദേഹം എക്സ്പോസ്റ്റിൽ പറഞ്ഞു.

“രാഹുൽ ഗാന്ധി വീണ്ടും വീണ്ടും വികാരഭരിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും വാർത്തകളിൽ ഇടം നേടുകയും കോടതിയിൽ വെല്ലുവിളിക്കപ്പെടുമ്പോഴോ വസ്തുതകൾ നേരിടേണ്ടിവരുമ്പോഴോ ക്ഷമാപണത്തിനും ഖേദപ്രകടനത്തിനും പിന്നിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നു. ഒരു പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തം നിർവഹിക്കണം, അശ്രദ്ധമായ ആരോപണങ്ങളിൽ മുഴുകി പിന്നീട് അവയെ നിഷേധിക്കരുത് രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം, അപകീർത്തിപ്പെടുത്തൽ ഒരു ശീലമായും ക്ഷമാപണം ഒരു ആവർത്തിച്ചുള്ള ആചാരമായും മാറിയിരിക്കുന്നു. ആദ്യം സംസാരിക്കുകയും പിന്നീട് ചിന്തിക്കുകയും ചെയ്യുന്ന ഒരു നേതാവിനേക്കാൾ മികച്ചതിനെ രാജ്യം അർഹിക്കുന്നു. “

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...