Wednesday, October 7, 2026

ഡൽഹി പ്രതിഷേധം : പ്രതിപക്ഷ എംപിമാരെ ജന്തർ മന്ദറിലേക്ക് കടത്തിവിടാതെ പോലീസ്; റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രിയങ്കയും പ്രവർത്തകരും, ബലപ്രയോഗത്തിലൂടെ അറസ്റ്റ്

Date:

ന്യൂഡൽഹി : വോട്ട് കവർച്ചയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യ തലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലക്കുകയാണ്. ഇന്ന് ഉച്ചക്ക് ശേഷം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ  മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയ പ്രതിപക്ഷ എംപിമാരെ വഴിയിൽ പോലീസ് തടഞ്ഞു. ഇതിൽ പ്രകോപിതരായ പ്രവർത്തകരും പോലീസും തമ്മിൽ വലിയ സംഘർഷമാണ് പിന്നീടുണ്ടായത്. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. നിരവധി പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് രാഹുലിനെയും പിന്നീട് പ്രിയങ്കയെയും അറസ്റ്റ് ചെയ്തു. .

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ട് മണിക്കൂർ നീണ്ട ധർണ്ണയ്ക്ക് ശേഷമാണ് രാഹുൽ പ്രതിപക്ഷ എംപിമാർക്കൊപ്പം ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരത്തിലേക്ക് നീങ്ങിയത്.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്കായി ഒരുക്കിയ ‘ഐക്യദാർഢ്യ ലഞ്ചിന്’ ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം ഉണ്ടായത്. ജൻപഥിൽ നിന്ന് ജന്തർ മന്ദറിലേക്ക് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മൂന്ന് ബസുകളിലായാണ് എംപിമാർ യാത്രതിരിച്ചത്.  എന്നാൽ, ജന്തർ മന്ദറിന് ഏകദേശം ഒരു കിലോമീറ്റർ അകലെ   അശോക റോഡിൽ സുരക്ഷാ വലയം തീർത്ത് പോലീസ് ബസുകൾ തടയുകയായിരുന്നു.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐ-എം, സിപിഐ, ആർജെഡി, ലീഗ് തുടങ്ങിയ പാർട്ടികളുടെ എംപിമാർ സമരത്തിൽ പങ്കാളികളായെങ്കിലും സമാജ് വാദി നേതാക്കൾ പങ്കെടുക്കാത്തത് ചർച്ചകൾക്ക് വഴിവെച്ചു. ഇതിൽ വിശദീകരണവുമായി പിന്നീട് കോൺഗ്രസ് തന്നെ രംഗത്തുവന്നു.

ഉച്ചഭക്ഷണ യോഗത്തിലാണ് സമര പദ്ധതി തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഉച്ചഭക്ഷണ വിരുന്നിലേക്ക് ‘ഇന്ത്യ’ (INDIA) സഖ്യത്തിലെ എല്ലാ കക്ഷികളെയും ക്ഷണിച്ചിരുന്നു. എന്നാൽ, ഈ വിരുന്ന് സംബന്ധിച്ച തീരുമാനം ഇന്നലെ രാത്രി വൈകിയാണ് എടുത്തത്. അതേസമയം തന്നെയാണ് ഇക്കാര്യം അറിയിച്ചതും. അതിനാൽ, ചില കക്ഷികളുടെ പ്രതിനിധികൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയത് സ്വാഭാവികമാണെന്നാണ് ജയ്‌റാം രമേശ് ‘എക്‌സി’ൽ കുറിച്ചത്.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കി...