Monday, May 18, 2026

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കാൻ ശ്രമം കേന്ദ്ര സർക്കാരിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവച്ച അജന്‍ഡയാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ‘ – പിണറായി വിജയൻ

Date:

തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കികേന്ദ്ര സർക്കാരിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവച്ച അജന്‍ഡയാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്നു മുഖ്യമന്ത്രി ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയാറല്ലെന്നുവേണം മനസ്സിലാക്കാൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണു സംഘപരിവാർനടത്തുന്നത്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യസ്വഭാവത്തെ തച്ചുതകർക്കാനായാണ് ‘ഒറ്റ തിരഞ്ഞെടുപ്പ്മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തിരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കിൽജനവിധി അട്ടിമറിച്ച്‌ കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നതും ജനാധിപത്യത്തെ തകർക്കും. ഇന്ത്യയിലെ പാർലമെന്റ്ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്’’– മുഖ്യമന്ത്രി പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുതിയ അഡ്വക്കേറ്റ് ജനറൽ അഡ്വ. ജാജു ബാബു, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലി ; മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: പുതിയ അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമനങ്ങൾ...

ജി.സുധാകരൻ പ്രോ ടേം സ്പീക്കർ, നിയമസഭാ സമ്മേളനം മെയ് 21 മുതൽ

തിരുവനന്തപുരം : എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം...

ജനസാഗരം സാക്ഷി ; വിഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു 

തിരുവനന്തപുരം :  കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത്...

യുഎസിൽ എയർ ഷോയ്ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ടത് നാല് പൈലറ്റുമാർ

വാഷിങ്ടൺ: യു.എസിൽ എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. ഐഡഹോയിലെ മൗണ്ടൻ ഹോം...