Wednesday, September 30, 2026

‘കേന്ദ്ര-കേരള സർക്കാർ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലുംപിണറായി വിജയന്റെ ദേഹത്ത് സ്പർശിക്കാനാവില്ല’ : ഇഡി റെയ്ഡിൽ പിണറായിക്ക് പിന്തുണയുമായി കെ ടി ജലീൽ

Date:

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്തുണയുമായി മുൻ മന്ത്രിയും തവനൂർ മുൻ എംഎൽഎയുമായ ഡോ. കെ.ടി. ജലീൽ. തൻ്റെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം പിണറായിക്ക് പിന്തുണ അറിയിച്ചത്.

പിണറായി വിജയന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ലെന്ന് ജലീൽ അഭിപ്രായപ്പെട്ടു. പിണറായി അരുതാത്തതൊന്നും  ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണെന്നും ഏതറ്റംവരെയും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ ടി ജലീലിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം :

മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?

കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്”യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.

കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.

മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ “അതിന് ആ തടി പോരെന്ന്” തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.

പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...