Friday, October 9, 2026

വ്യാജ പണപ്പിരിവ്; പോലീസിൽ പരാതി നൽകി എ.ഡി തോമസ്; കെണിയിൽ വീഴരുതെന്ന് എംഎൽഎ

Date:

ആലപ്പുഴ : വ്യാജ പണപ്പിരിവിനെതിരെ മുന്നറിയിപ്പുമായി ആലപ്പുഴ എംഎൽഎ എ ഡി തോമസ്. തൻ്റെ പേരിൽ നടക്കുന്ന പണപ്പിരിവിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മാധ്യമപ്രവർത്തരായ ചില സുഹൃത്തുക്കളിൽ നിന്നാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നതായുള്ള വിവരം അറിഞ്ഞതെന്ന് എംഎൽഎ പറഞ്ഞു. ഇത്തരത്തിലുള്ള വഞ്ചകരുടെ കെണിയിൽ ആരും വീഴരുതെന്നും തനിക്ക് വേണ്ടി പണം പിരിക്കാനോ മറ്റു കാര്യങ്ങൾക്കോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

എ ഡി തോമസ് എംഎൽഎയുടെ ഓഫീസിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനെന്ന വ്യജേന ചിലർ വ്യാപാരികളിൽ നിന്ന് പണം പിരിക്കുന്നതായി  അടുത്തിടെ വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചില വ്യാപാരികൾ ഇതിനായി യുപിഐ വഴി പണം കൈമാറിയതായും ആരോപണമുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

Share post:

Popular

More like this
Related

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...