Tuesday, November 17, 2026

പത്ത് വർഷത്തിനിടെ ജമ്മു കശ്മീരിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് ; കനത്ത സുരക്ഷയിൽ പോളിംഗ് തുടങ്ങി

Date:

ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. പിർ പഞ്ചൽ പർവതനിരയുടെ ഇരുവശത്തുമായി ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിനാല് നിയമസഭാ മണ്ഡലങ്ങളിൽ 10 വർഷത്തിനിടെ ആദ്യമായി വോട്ടെടുപ്പ് നടക്കുകയാണ്. 2019-ൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രം എടുത്ത് കളഞ്ഞ്, അന്നത്തെ സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.

ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഉള്‍പ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തൽ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടപ്പാക്കാനുള്ള എല്ലാ സുരക്ഷിത നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാലടി സർവ്വകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ കോടതി സ്വീകരിച്ചു; നാളെ വാദം കേൾക്കും

കൊച്ചി : സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സമർപ്പിച്ച ഭേദഗതി പെറ്റീഷൻ കാലടി ശ്രീശങ്കരാചാര്യ...

ചോദിച്ച് ചോദിച്ച് സമാജ്‌വാദിയുടെ സിറ്റിങ് സീറ്റിലും കണ്ണ് വെച്ച് കോൺഗ്രസ് ; വിട്ട് നല്‍കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, സീറ്റുകൾ പങ്കു വെയ്ക്കുന്നതിൽ...

മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ; ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ കൈകടത്തലിൽ അതൃപ്‌തി

തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിൽ മുഖ്യമന്ത്രിയോട് വിയോജിച്ച്...