Wednesday, November 25, 2026

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർ മരിച്ചു ; അപകടത്തിൽ പെട്ടവർ വണ്ടാനം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

Date:

ആലപ്പുഴ: ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് ബസുമായി കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.

കളർകോട് ജങ്ഷനിൽ രാത്രി 8:45ന് ശക്തമായ മഴ പെയ്യുമ്പോഴാണ് അപകടം.  കായംകുളത്തുനിന്ന് വൈറ്റിലയിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും എതിർദിശയിൽ നിന്ന് വന്ന കെഎസ് 29 സി രജിസ്ട്രേഷനിലുള്ള ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്ത ശേഷം ട്രാഫിക് പോലീസിൻ്റെ ഉൾപ്പെടെ വാഹനങ്ങളിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.

കാർ നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും ലോക്കായിപ്പോയിരുന്നെന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കാൻ സഹായിച്ചതും നാട്ടുകാരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...

‘ശബരിമലയിൽ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് പ്രവേശനം വേണം’; ഹര്‍ജി പരിഗണിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട നല്‍കിയ...

ആദ്യ ശ്രമം വിഫലം, മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി; ദൗത്യം നാളെയും തുടരും

ഇടുക്കി: 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം ആദ്യദിനം ഫലം കണ്ടില്ല. വനംവകുപ്പ് ദൗത്യസംഘം ആദ്യ ഡോസ്...

സിപിഎം നേതാവ് ധൻരാജ് വധക്കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം; 5 ലക്ഷം വീതം പിഴയടക്കണമെന്നും കോടതി വിധി

കണ്ണൂര്‍ : സിപിഎം നേതാവ് ധൻരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക്...