Saturday, October 3, 2026

രക്ഷപ്പെടാൻ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൈപ്പ് തകര്‍ത്ത് പണം തിരികെ പിടിച്ച് വിജിലന്‍സ് !; വാർത്ത മലപ്പുറത്ത് നിന്ന്

Date:

മലപ്പുറം : പരിശോധനക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് മലപ്പുറം
തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. നിമിഷങ്ങൾക്കകം പൈപ്പ് തകര്‍ത്ത് പണം തിരികെ പിടിച്ച് വിജിലൻസ് ടീം. തിരുവനന്തപുരം സ്വദേശി ശ്രീജിയുടെ കൗശല ബുദ്ധിയെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.

പ്രവാസി വനിതയുടെ ഹോട്ടലിനും, ജ്യൂസ് ഷോപ്പിനുമുള്ള ലൈസന്‍സ് നൽകാൻ വേണ്ടിയാണ് ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസിനെ കണ്ട് താമസിക്കുന്ന വാടക വീട്ടിലെ ശുചിമുറിയിൽ കയറിയാണ് ശ്രീജി താൻ വാങ്ങിയ കൈക്കൂലിയായ പതിനായിരം രൂപ ക്ലോസറ്റിലിട്ടത്.  കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിൽ ശ്രീജിയെ താമസ സ്ഥലത്ത് നിന്നും വിജിലന്‍സ് പിടികൂടിയത്. പിന്നീട് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് വാടക വീട്ടിലെത്തിച്ചാണ് പൈപ്പ് തകര്‍ത്ത് വിജിലൻസ് പണം കണ്ടെത്തിയത്.

പണം താമസ സ്ഥലത്ത് എത്തിക്കാനായിരുന്നു ശ്രീജി പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വിജിലന്‍സിൻ്റെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി പണം കൈമാറിയത്. തുടർന്ന് ഉടനെ വിജിലന്‍സ് സംഘം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റൂമിലേക്ക് എത്തിയപ്പോൾ ശ്രീജി പണം ക്ലോസറ്റിലിട്ടുകയായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

തിരൂരങ്ങാടി നഗരസഭാ പരിധിയില്‍ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസന്‍സ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ നിരസിച്ച് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...