Sunday, July 19, 2026

‘സർക്കാർ ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’; സോനം വാങ്‌ചുകിനെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഡൽഹി ഹൈക്കോടതിയിൽ

Date:

ന്യൂഡൽഹി : സോനം വാങ്‌ചുകിനെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാജ്ജലി ആങ്മോ
ഡൽഹി ഹൈക്കോടതിയിൽ. സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ സ്ഥാപനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഹർജിയിൽ വ്യക്തമാക്കിയ ഗീതാജ്ജലി, ഇന്ന് തന്നെ അടിയന്തരമായി വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു.

ജന്തർ മന്ദറിൽ 21 ദിവസമായി സമാധാനപരമായി നിരാഹാര സമരം നടത്തിവരികയായിരുന്ന വാങ്‌ചുകിനെ വൈദ്യസഹായത്തിന്റെ മറവിൽ നിയമവിരുദ്ധമായി തടങ്കലിൽ  വെച്ചിരിക്കുകയാണെന്നാണ് ഹർജിയിലെ ആരോപണം. സഫ്ദർജംഗ് ആശുപത്രിയിലെ അദ്ദേഹത്തിന്റെ തുടർച്ചയായ തടങ്കൽ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനവുമായി പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 20 ദിവസമായി അദ്ദേഹത്തെ പരിശോധിച്ചിരുന്ന ഡോക്ടർമാരെയോ അദ്ദേഹത്തിന്റെ അഭിഭാഷകരെയോ കാണാൻ അനുവദിക്കാതെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഉടനടി മോചിപ്പിക്കണമെന്നും ഹർജിയിൽ ആരോപിക്കുന്നു. അദ്ദേഹത്തെ ഉടനടി മോചിപ്പിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നുണ്ട്. 

വാങ്‌ചുകിന്റെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് സംബന്ധിച്ച് ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന് ആരോപിച്ച് സഫ്ദർജംഗ് ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഗീതാഞ്ജലി ആങ്മോ നേരത്തെ എക്സിൽ കുറിച്ചിരുന്നു. വാങ്‌ചുകിന്റെ പൊട്ടാസ്യത്തിന്റെ അളവ് 2.9 ആയി കുറഞ്ഞുവെന്നും ഇത് ജീവന് തന്നെ ഭീഷണിയാണെന്നും ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചതായി ആങ്മോ അവകാശപ്പെട്ടു. എന്നാൽ ആശുപത്രിയുടെ പബ്ലിക് ഹെൽത്ത് ബുള്ളറ്റിനിൽ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താതെ ‘പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നു’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

ഏകദേശം 10 മണിക്കൂർ നീണ്ട കാത്തിരിപ്പിനും ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കും ശേഷം രാത്രി 10.30 ഓടെയാണ് വാങ്‌ചുകിന്റെ രക്തസാമ്പിൾ ശേഖരിക്കാൻ കുടുംബത്തിന് അനുമതി നൽകിയതെന്ന് അവർ പറഞ്ഞു. തുടർന്ന് ഒരു സ്വകാര്യ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യത്തിന്റെ അളവ് 3.5 ആണെന്ന് കണ്ടെത്തിയതായും ഇത് സാധാരണ നിലയിലാണെന്നും അവർ വ്യക്തമാക്കി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനോ കുടുംബം ആവശ്യപ്പെടുന്ന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതർ തയ്യാറായില്ലെന്നും ആങ്മോ ആരോപിച്ചു.

വാങ്ചുക് കിടക്കുന്ന നിലയിൽ മാത്രം മുപ്പതോളം പോലീസുകാരെ വിന്യസിച്ചതിന് പുറമെ നൂറിലധികം പോലീസുകാർ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇത് കുടുംബാംഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതായും അവർ പറയുന്നു. വാങ്‌ചുകിന്റെ ആരോഗ്യ നില കൂടുതൽ വഷളാകുന്നതിന് മുമ്പ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അടിയന്തര അനുമതി തേടിയാണ് താൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതെന്നും ഗീതാജ്ജലി ആങ്മോ പറയുന്നു.

ദീർഘനാളത്തെ ഉപവാസവും നിർജ്ജലീകരണവും കാരണം അദ്ദേഹം ശാരീരികമായി ബലഹീനനാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും നിരന്തരമായ വൈദ്യപരിശോധന ആവശ്യമാണെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Share post:

Popular

More like this
Related

വ്യാജ പണപ്പിരിവ്; പോലീസിൽ പരാതി നൽകി എ.ഡി തോമസ്; കെണിയിൽ വീഴരുതെന്ന് എംഎൽഎ

ആലപ്പുഴ : വ്യാജ പണപ്പിരിവിനെതിരെ മുന്നറിയിപ്പുമായി ആലപ്പുഴ എംഎൽഎ എ ഡി...

‘പൊതിച്ചോർ വിതരണം മുടക്കില്ല’: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം : പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി...