Friday, October 9, 2026

ലോകകപ്പ് ഫൈനൽ മത്സരം കുട്ടികൾക്ക് ഉറക്കമിളച്ച് കാണാം; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Date:

തിരുവനന്തപുരം : ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ചതായി സർക്കാർ അറിയിച്ചു. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി.

അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനൽ മത്സരം
തിങ്കളാഴ്ച പുലർച്ചെ ആയതിനാൽ കുട്ടികൾക്ക് അവധി നൽകണമെന്ന് വിവിധയിടങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

Share post:

Popular

More like this
Related

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...